യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിൽ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ്. സ്വതന്ത്രമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടിയാണ് ബോര്‍ഡ് രൂപീകരണം. സുമയ്യയുടെ പരാതിയിലെടുത്ത കേസന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് തീരുമാനം. ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിഎംഓക്ക് കത്ത് നല്‍കി.


ബോർഡ് കൺവീനർ ഡി എം ഒ, മുതിര്‍ന്ന ഗവ ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ദൻ എന്നിവരായിരിക്കും അംഗങ്ങൾ. ആരോഗ്യവകുപ്പ് നേരത്തെ ഒരു മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഈ മെഡിക്കൽ ബോര്‍ഡ് റിപ്പോർട്ടിന്റെ പകര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് റഫറന്‍സിന് മാത്രമായാണ് പൊലീസ് ഉപയോഗിക്കുക.
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന്‍റെ അടക്കം മൊഴി പൊലീസ് എടുത്തു കഴിഞ്ഞു. അതേ സമയം സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയര്‍ കുടുങ്ങിയതില്‍ പങ്കില്ലെന്നാണ് ഡോക്ടര്‍ രാജീവിന്‍റെ മൊഴി. ഗൈഡ് വയർ ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലിയെന്നാണ് രാജീവിന്‍റെ മൊഴിയിലുള്ളത്.
Police write to DMO to form a special medical board in the incident where a guide wire got stuck in a woman's body
